എന്റെ കരിയറിൽ തന്നെ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നായി ആ മോഹൻലാൽ ചിത്രം മാറി ! പിന്നീടാണ് ആ പരാജയത്തിന്റെ കാരണം മനസിലായത് ! സിദ്ദിഖ് പറയുന്നു !

മലയാള സിനിമക്ക് ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചവ ആയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അദ്ദേഹം സഫാരി ചാനലിൽ കൂടി തുറന്ന് പറയുകയാണ്. അങ്ങനെ അദ്ദേഹം പറയവേ തന്റെ കരിയറിലെ തന്നെ ഏറ്റവും പരാജയമായ ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് സിദ്ദിഖ്.

മോഹൻലാൽ നായകനായ എത്തിയ  2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ പരാജയമായിരുന്നു. അതിന്റെ കാരണവും ഇപ്പോൾ അദ്ദേഹം തന്നെ പറയുകയാണ്, സിനിമയുടെ ഹിന്ദി വേര്‍ഷന് നല്ല അഭിപ്രായം ലഭിച്ചപ്പോഴാണ് കാരണം മനസിലായത് എന്നും അദ്ദേഹം പറയുന്നു.   സിദ്ദിഖിന്റെ വാക്കുകൾ,

വളരെ പുതുമ ഉള്ള കഥ ആയിരുന്നു, ലാലിനോട് ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനും ഇത് ഇഷ്ടമായി, കഥയില്‍ ഹീറോയിസം നിലനിര്‍ത്തിയിരുന്നു. തന്റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു അത്. എന്റെ നിർമ്മാണ കമ്പനിക്ക് തന്നെ വലിയ രീതിയിൽ സാമ്പത്തിക നഷ്ടം വരെയുണ്ടായ സിനിമയാണ്. എന്താണ് ഈ സിനിമയ്ക്ക് സംഭവിച്ചതെന്ന് പിന്നീട് താന്‍ പരിശോധിച്ചു.

അങ്ങനെ ഇ ചിത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തത് റിലീസ് ചെയ്തപ്പോൾ അവിടെയുള്ളവര്‍ക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു. യൂട്യൂബില്‍ കണ്ട് അഭിനന്ദനം പറഞ്ഞു. അപ്പോഴാണ് തനിക്ക് സിനിമയുടെ യഥാര്‍ത്ഥ പോരായ്മ മനസ്സിലായത്. ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന തരത്തിലാണ് തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകര്‍ ഈ സിനിമയെ കണ്ടത്. പക്ഷെ ശെരിക്കും ഈ കഥ നടക്കുന്നത് ബംഗ്ലൂരില്‍ ആണ്. പക്ഷെ ഷൂട്ട് ചെയ്തത് ഭൂരിഭാഗവും കേരളത്തിലാണ്. ഇത് കേരളത്തിന് പുറത്ത് നടക്കുന്ന കഥയാണെന്ന് ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതായി. ഒരു അവിശ്വസനീയത കഥയില്‍ ഉടനീളം വന്നു. മുഴുവനും കര്‍ണാടകയില്‍ തന്നെ ഷൂട്ട് ചെയ്യണമായിരുന്നു.

അങ്ങനെ ഒരു വലിയ മിസ്റ്റേക്ക് സംഭവിച്ചു, അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ അതൊരു പരാജയ ചിത്രമാവില്ലായിരുന്നു. കാരണം അത്യാവശ്യം എല്ലാ ചേരുവകളും ഉള്ള സിനിമ ആയിരുന്നു. കുറച്ചു കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ സാമ്പത്തിക നഷ്ടം വരുത്തുന്ന സിനിമ ആവില്ലായിരുന്നു എന്നും സിദ്ദിഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *