അഹങ്കാരം പാടില്ല ! ഒരു നടന് ആദ്യം വേണ്ടത് ഗുരുത്വമാണ് ! എങ്കിൽ മാത്രമേ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുകയുള്ളൂ ! അതില്ലാതെ പോയ എല്ലാവരും നശിച്ച ചരിത്രമേ ഉള്ളു ! കൊല്ലം തുളസി പറയുന്നു !

മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തനായ നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം അടുത്തിടെ നടത്തിയ ചില തുറന്ന് പറച്ചിലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തന്റെ തന്നെ മൂ,ത്രം കുടിക്കുകയും അതുകൊണ്ട് മുഖം കഴുകയും ചെയ്യുന്നതാണ് എന്ന് തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.  കൂടാതെ സിനിമയിലെ ഇപ്പോഴത്തെ യുവ താരങ്ങളെ കുറിച്ചും താരപുത്രന്മാരെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ…

ലാലിൻറെ മകൻ പ്രണവിന്റെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ ജയറാമിന്റെ മകൻ കാളിദാസിനെ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരില്‍ എല്ലാം എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദിനെ തോന്നിയിട്ടുള്ളത്. ദുൽഖർ അച്ഛന്റെ മകനാണെന്ന് തെളിയിച്ചു കഴിഞ്ഞു, മമ്മൂട്ടിയുടെ തലത്തിലേക്ക് ഇനിയും വളരാൻ കിടക്കുന്നേയുള്ളൂ. പിന്നെ പ്രണവ്, ആ കൊച്ചിനെ കാണുമ്പോള്‍ സത്യം പറഞ്ഞാൽ എനിക്ക് ഒരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്.

വെറുതെ ഒരു കാര്യവുമില്ലാതെ ആ ചെക്കനെ കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ് എന്നാണ് നമുക്ക് തോന്നിപോകും. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നുന്നുണ്ട്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും. പക്ഷെ ഇനിയും ഒരുപാട് സമയമെടുക്കും. അതിന് ഈ യുവ നടന്മാർക്ക് വളർന്ന് വരണമെങ്കിൽ ആദ്യം അച്ചന്മാർ ഒന്ന് ഒതുങ്ങണം. സുരേഷ് ഗോപിയടക്കം എല്ലാവരും. അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛന്‍ ആഗ്രഹിക്കുക, സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാര്‍ത്ഥിക്കും, അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതും.

കലാകാരന്മാർക്ക് ഒരിക്കലൂം അഹങ്കാരം നല്ലതല്ല. ഗുരുത്വം ഇല്ലാതെ പോയ ആരും രെക്ഷപെട്ടിട്ടില്ല.   ഫാസിലിന്റെ മകൻ ഫഹദ്  മിടുക്കനാണ്, അതുപോലെ തന്നെ അവന് വളരെ ബഹുമാനവും ഗുരുത്വവും ഉണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എങ്കിലും ആ കൊച്ചിന്റെ ബഹുമാനം അത് പറയാതിരിക്കാൻ കഴിയില്ല. അതുപോലെയാണ് പൃഥ്വിരാജ്…. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാം. രാജുവും വളരെ ബഹുമാനം ഉള്ള നടനാണ്, ആയാലും ഇനിയും കടമ്പകൾ കടക്കാനുണ്ട് എന്നും തുളസി പറയുന്നു. അതുപോലെ അമ്മ സംഘടനയുടെ നേതൃ സ്ഥാനത്ത് നിന്ന് മോഹൻലാൽ മാറി അവിടെ സുരേഷ് ഗോപി വന്നിരുന്നെങ്കിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു എന്നും തുളസി അഭിപ്രയ പെടുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *