‘ഇത് അപൂർവ്വ നിമിഷമെന്ന് ആരാധകർ’ ! വർഷങ്ങൾക്ക് ശേഷം മൂവരും ഒരുമിച്ച് ഒരു ആഘോഷം ! സുരേഷ് ഗോപിക്ക് ആശംസകളുമായി ആരാധകർ !

ഏവരും ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ 64 മത് ജന്മദിനമാണ് ഇന്ന്, നിരവധി താരങ്ങൾ സഹിതം അദ്ദേഹത്തിന് ഇന്ന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ വളരെ അപൂർവ്വ ഒരു നിമിഷത്തിന്റെ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും,  മോഹൻലാലും, സുരേഷ് ​ഗോപിയും. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്.

ഇന്ന് പിറന്നാൾ ആഘോഷിച്ച സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയും മോഹൻലാലും സമൂഹ മാധ്യമങ്ങൾ വഴി ആശംസകൾ അറിയിച്ചിരുന്നു. ഇന്നിതാ ഏറെ വർഷങ്ങളായി അമ്മയിൽ നിന്നും വിട്ടുനിൽക്കുന്ന സുരേഷ് ഗോപി ഇപ്പോൾ അമ്മയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്, അതിന്റെ മുന്നോടിയായി ഇന്ന് നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ സുരേഷ് ഗോപിയും സജീവമായിരുന്നു.

 

അതേ വേദിയിൽ വെച്ച് തന്നെ താര രാജാക്കന്മാർ മൂവരും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ആഘോഷ വേളയിൽ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ സുരേഷ് ​ഗോപി പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. അമ്മ യോ​ഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ​ഗോപി പങ്കുവച്ചത്. സുരേഷ് ​ഗോപിക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും ഉണ്ട്. ഹൃദയ സിമ്പലിനൊപ്പമാണ് സുരേഷ് ​ഗോപി ചിത്രം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രം​ഗത്തെത്തിയത്. “മലയാളത്തിൻ്റെ മഹാനടന്മാർ, മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയ്മിൽ… അപൂർവ നിമിഷം ഇതാണ് മലയാള സിനിമ”,എന്നിങ്ങനെ പോകുന്നു കമന്റുകളാണ് ചിത്രത്തിന് കമന്റുകളായി ലഭിക്കുന്നത്.

ഇതിനുമുമ്പ് അമ്മ സംഘടിപ്പിച്ച ഉണർവ് എന്ന പരിപാടിയിൽ വിശിഷ്ട അഥിതിയായി ക്ഷണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. അന്ന് സുരേഷ് ഗോപിക്ക് വലിയ സ്വീകരണമായിരുന്നു അമ്മ ഒരുക്കിയത്. ഇതോടെ ഇനി സുരേഷ് ഗോപിയും അമ്മയിൽ സജീവമാകുമെന്നത് ഉറപ്പായിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *